Sunday, November 9, 2014

സ്വീറ്റ് & സോര്‍ അച്ചാര്‍







ചെറു നാരങ്ങ - 6 എണ്ണം ( നാലാക്കി നുറുക്കി കുരു കളഞ്ഞു , 
ഉപ്പ് വിതറി 3-4 ദിവസം വക്കുക 
ഡേറ്റ്സ് - 4 എണ്ണം( അല്പം വെള്ളത്തില് നന്നായി അരച്ച് വക്കുക )
മുളക് പൊടി - ഒന്നര സ്പൂണ്‍
മഞ്ഞൾ പൊടി - കാൽ സ്പൂണ്‍ 
ഉലുവ പൊടി - അര സ്പൂണ്‍ 
കായപ്പൊടി - അര സ്പൂണ്‍ 
കടുക് - രണ്ടു നുള്ള് 
ഉലുവ - ഒരു നുള്ള് 
എണ്ണ , ഉപ്പ് - ആവശ്യത്തിന് 

എണ്ണ ചൂടാകുബോൾ കടുക് പൊട്ടിക്കുക , ഇതിലേക്ക് ഉലുവ ഇട്ടു മൂക്കുബോൾ , പൊടികൾ ചേർക്കുക. ( കരിഞ്ഞു പോവ്വാതെ ശ്രദ്ധിക്കുക ) ഇതിലേക്ക് അരച്ച ഡേറ്റ്സ് ചേർത്ത് കുറുകി വരുബോൾ, ഉപ്പിലിട്ടു വച്ചിരിക്കുന്ന,ചെറു നാരങ്ങയും , ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വാങ്ങുക.

മീന്‍ അച്ചാര്‍

മീന്‍ അച്ചാര്‍


1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ 

കുരുമുളക് പൊടി

മുളകുപൊടി

മഞ്ഞള്‍ പൊടി

വെളിച്ചെണ്ണ

ഉപ്പ്

2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് – കാല്‍ കപ്പു

വെളുത്തുള്ളി തൊലി കളഞ്ഞത് – അരകപ്പ്

പച്ചമുളക് നെടുകെ കീറിയത് – 5 – 6 എണ്ണം

വെളിച്ചെണ്ണ – 100 ഗ്രാം

3. വിനാഗിരി – ആവശ്യത്തിന്

4. മുളക് പൊടി – ആവശ്യത്തിന്

5. ഉപ്പ് – പാകത്തിന്

6. കറിവേപ്പില

പാചകം ചെയ്യുന്ന വിധം

ആദ്യം മീന്‍ നന്നായി വെട്ടി കഴുകി മുക്കാല്‍ – ഒരു ഇഞ്ചു വലിപ്പത്തില്‍ മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്‍ത്തു അതില്‍ കൂട്ട് ഒന്നില്‍ കാണുന്ന പൊടികള്‍ ചേര്‍ത്തു ഇളക്കി ചെറു തീയില്‍ വെളിച്ചെണ്ണയില്‍ വരുത്തു കോരണം. മീന്‍, ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.

അതിനു ശേഷം ഒരു ചട്ടിയില്‍ കൂട്ട് രണ്ടിലെ പോലെ 100 ഗ്രാമ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവചെര്‍ത്തു ചെറു തീയില്‍ നന്നായി മൂപ്പിക്കണം

മൂത്താല്‍ ഉടന്‍ അതിലേക്കു മൂന്നു മുതല്‍ ആറുവരെ ഉള്ള സാധനങ്ങള്‍ ചേര്‍ത്തു വരുത്തു കോരി വെച്ച മീനും ചേര്‍ത്തു ചെറുതീയില്‍ വേവിക്കണം. വെന്താല്‍ വാങ്ങി വെച്ച് ആരാണ അനുവദിക്കണം. ആറിയാല്‍ അതിലേക്കു അല്‍പ്പം വിനാഗര്‍ കൂടി ചേര്‍ത്തു വെള്ളം അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരനിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം. രണ്ടാമത് വിനാഗര്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം ചൂര പോലെ അമ്ലത കൂടിയ മീനുകളില്‍ അല്‍പ്പം കുറച്ചു ചേര്‍ത്താല്‍ മതി. കൂട്ട് രണ്ടിന് പകരം രേടിമെയിദ്‌ അച്ചാര്‍ പൌഡറും ചേര്‍ക്കാം.

******************************************




ചൂര ഫിഷ്‌ -അര കിലോ
വെളുതുളി-തോല് മാറ്റി എടുത്തത്‌ ഒരു പിടി
ഇഞ്ചി-നീളത്തില്‍ അരിഞ്ഞത് ഒരു പിടി
പച്ച മുളഗ്-10 NOS(നീളത്തില്‍ അരിഞ്ഞത്)
ചില്ലി പൊടി- ആവശ്യത്തിനു
മഞ്ഞള്‍ പൊടി- ആവശ്യത്തിനു
കറിവേപ്പില-ഒരു പിടി
ഉപ്പ്-ആവശ്യത്തിനു
വിനാഗിരി- ആവശ്യത്തിനു
ഓയില്‍ -ഫ്രൈ ചെയാന്‍ ആവശ്യത്തിനു
ഫിഷ്‌ ചെറിയ കഷണം ആയി കട്ട്‌ ചെയണം.അതില്‍ ആവശ്യത്തിനു ചില്ലി പൊടി,മഞ്ഞള്‍ പൊടി,ഉപ്പ് ചേര്ത്ത് പുരട്ടി പത്തു മിനിറ്റ് വച്ചതിനു ശേഷം നനായി ഫ്രൈ ചെയണം.അതിനു ശേഷം ഇഞ്ചി,വെളുതുളി,പച്ച മുളഗ്,കറിവേപ്പില എല്ലാം ഓരോനായി ഫിഷ്‌ ഫ്രൈ ചെയ്ത പാനില്‍ തന്നെ ചെറുതായി ഫ്രൈ ചെയണം.അതിനു ശേഷം ആവശ്യത്തിനു മുളഗ് പൊടി,ഉപ്പ് ഇതെല്ലാം കുറച്ചു വെള്ളത്തില്‍ കല്കി പാനില്‍ ഒഴിച്ച് നനയി ചുടാകണം.ഇതു ച്ചുടായി കുറുകി വരുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന എല്ലാം ഇതിലോട്ടു ചേര്ത്ത്ു നനയി ചെര്തെടുകണം.

ബീഫ് അച്ചാര്‍





1. അധികം മൂപ്പെത്താത്ത പോത്തിറച്ചി ചെറുതായി കഷണിച്ചത് ഒരു കിലോ
കുരുമുളക് പൊടി- 2-3 സ്പൂണ്‍
മുളകുപൊടി – 2 സ്പൂണ്‍
മഞ്ഞള് പൊടി – കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് – കാല് കപ്പ്
വെളുത്തുള്ളി തൊലി കളഞ്ഞത് – അരകപ്പ്
പച്ചമുളക് നെടുകെ കീറിയത് – 5 – 6 എണ്ണം
വെളിച്ചെണ്ണ – 100 ഗ്രാം
3. വിനാഗിരി – ആവശ്യത്തിന്
4. മുളക് പൊടി – ആവശ്യത്തിന്
5. ഉപ്പ് – പാകത്തിന്
6. കറിവേപ്പില
പാചകം ചെയ്യുന്ന വിധം
ആദ്യം പോത്തിറച്ചി നന്നായി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്ത്തു അതില് കൂട്ട് ഒന്നില് കാണുന്ന പൊടികള് ചേര്ത്തു ഇളക്കി ചെറു തീയില് വെളിച്ചെണ്ണയില് വരുത്തു കോരണം., ഇറച്ചി ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
അതിനു ശേഷം ഒരു ചട്ടിയില് കൂട്ട് രണ്ടിലെ പോലെ 100 ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല് കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്ത്ത് ചെറു തീയില് നന്നായി മൂപ്പിക്കണം

മൂത്താല് ഉടന് അതിലേക്കു മൂന്നു മുതല് ആറുവരെ ഉള്ള സാധനങ്ങള് ചേര്ത്തു വരുത്തു കോരി വെച്ച ഇറച്ചിയും ചേര്ത്തു ചെറുതീയില് വേവിക്കണം. നല്ലത് പോലെ വെന്താല് വാങ്ങി വെച്ച് ആറാന്‍ അനുവദിക്കണം. ആറിയാല് അതിലേക്കു അല്പ്പം വിനാഗര് കൂടി ചേര്ത്തു വെള്ളത്തിന്റെ അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരണിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.

പേരയ്ക്കാ അച്ചാര്‍




ചേരുവകള്‍:

പേരയ്ക്കാ (അധികം പഴുക്കാത്തത് ) - 2 
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍ 
കടുക് പൊടിച്ചത് -1/2 ടീസ്പൂണ്‍ 
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍ 
വിനാഗിരി - 1 ടീസ്പൂണ്‍ 
ഉപ്പ് -പാകത്തിന് 

വറുത്തിടാൻ ആവശ്യമായവ:
കടുക് - 1 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - 2 
ഉലുവാപ്പൊടി -1/4 ടീസ്പൂണ്‍ 
കായപ്പൊടി - 1/2 ടീസ്പൂണ്‍ 
കറി വേപ്പില - 2 തണ്ട് 
നല്ലെണ്ണ - 3 ടേബിള്‍ സ്പൂണ്‍ 

ചെയ്യേണ്ട വിധം : 

1.പേരയ്ക്കാ നന്നായി കഴുകി ചെറിയ ചതുര കഷണങ്ങളായി അരിയുക. 

2.ഒരു ബൌളില്‍ മഞ്ഞള്‍പൊടിയും കടുക് പൊടിച്ചതും മുളക് പൊടിയും ഉപ്പും കൂടി മിക്സ് ചെയ്യുക. 

3.അരിഞ്ഞു വെച്ചിരിയ്ക്കുന്ന പേരയ്ക്കാ കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ത്തു നന്നായി ഇളക്കുക. 

4.ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, കറി വേപ്പില ,വറ്റല്‍ മുളക് ഇവ പൊട്ടിയ്ക്കുക, ഇതിലേയ്ക്ക് ഉലുവാപ്പൊടി കായപ്പൊടി എന്നിവ ചേര്‍ത്തു രണ്ടു മിനിട്ട് വഴറ്റുക. ഇനി തീ അണച്ച് ഈ വറുവ് പേരക്കയിലേക്ക് ചേർത്ത് നന്നായി ഇളക്കുക.പേരയ്ക്കാ അച്ചാര്‍ റെഡി ആയി . 

ഇനി റൊട്ടിയുടെയോ ചോറിന്‍റെയോ കൂടെ കഴിയ്ക്കാം . 

ടിപ്സ് : ഇത് പെട്ടെന്ന് തയ്യാറാക്കാന്‍ പറ്റുന്ന ഒരു അച്ചാര്‍ ആണ് കൂടുതല്‍ ദിവസം വെച്ചേക്കുവാന്‍ കൊള്ളില്ല .വേണമെങ്കില്‍ വെള്ളമയം ഇല്ലാത്ത ഒരു കുപ്പിയില്‍ നന്നായി അടച്ചു ഫ്രിഡ്ജിൽ വെച്ച് രണ്ടു മൂന്നു ദിവസം ഉപയോഗിക്കാം .

നെല്ലിക്ക കറുപ്പിച്ചത്






ചേരുവകള്‍:

1. ഇടത്തരം നെല്ലിക്ക , 
2. കാ‍ന്താരി മുളക്, 
3. ഉപ്പ്, മഞ്ഞള്‍പ്പൊടി,
4. കറിവേപ്പില ,
5. ഉലുവ & കടുക് ( പച്ചക്ക് ഇടിച്ചു വെക്കുക )

7. നല്ലെണ്ണ
8. കടുക്
9. വറ്റല്‍ മുളക് (അമ്മിക്കല്ലില്‍ ഇടിച്ചത്)
10. ചുവന്നുള്ളി
11. വെളുത്തുള്ളി
12. കറിവേപ്പില

പാകം ചെയ്യുന്ന വിധം:

വീട്ടില്‍ വിറകടുപ്പ് ഉണ്ടല്ലോ അല്ലെ ? കഴുകിയ നെല്ലിക്ക വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. പിന്നീട് ഒരു ചെറിയ മന്കലത്തില്‍ ഒരു ലെയര്‍ കാ‍ന്താരി മുളക്, കറിവേപ്പില, പൊടിച്ചു വെച്ചിരിക്കുന്ന ഉലുവ & കടുക് , പിന്നെ നെല്ലിക്ക ഇടുക ... ഇങ്ങനെ ഒരു മൂന്നോ നാലോ ലെയര്‍ ആവര്‍ത്തിക്കുക .ഏറ്റവും മുകളില്‍,ആവശ്യത്തിനു ഉപ്പും മഞ്ഞള്‍പ്പൊടിയും അര കപ്പു വെള്ളത്തില്‍ കലക്കി ഒഴിക്കുക. മന്കലത്തിന്റെ വായ നല്ലത് പോലെ മൂടുക. ( വാഴയില ? ). നെല്ലിക്ക കരുത്തു വരുന്നത് വരെ ഇത് തുറക്കാന്‍ പാടില്ല. ( പറഞ്ഞില്ലെന്നു വേണ്ട ) മങ്കലം ചെറുതീയില്‍ ചൂടാക്കുക . നെല്ലിക്ക പകുതി വേവ് ആയാല്‍ മതി. അടുപ്പില്‍ നിന്നും മാറ്റി , അടുപ്പിന്‍ തറയില്‍ തന്നെ വെക്കുക . വൈകുന്നേരം മന്കലം ഒന്ന് കുലുക്കി ഒന്ന് കൂടി ചൂടാക്കുക. രാവിലെ വീണ്ടും മന്കലം ഒന്ന് കുലുക്കി ഒന്ന് കൂടി ചൂടാക്കുക. അടുത്ത 10 ദിവസ്സവും ഇങ്ങനെ തന്നെ ചൂടാക്കണം . 10 ദിവസ്സവും കഴിഞ്ഞു കാലം തുറന്നു നോക്കുക. നെല്ലിക്ക കറുത്തില്ലെങ്കില്‍ വീണ്ടും ഒരു 5 ദിവസ്സം കൂടി ഇത് പോലെ ആവര്‍ത്തിക്കുക. 15 ദിവസ്സത്തിനുള്ളില്‍ നെല്ലിക്ക കറുത്തിരിക്കും . കാ‍ന്താരി മുളക്, കറിവേപ്പില, പൊടിച്ചു വെച്ചിരിക്കുന്ന ഉലുവ & കടുക് എല്ലാം ഇപ്പോള്‍ നെല്ലിക്കയില്‍ നല്ലവണ്ണം ചേര്‍ന്നിരിക്കും. ( എല്ലാ ദിവസ്സവും മങ്കലം ചൂടാക്കിയില്ലെങ്കില്‍ നെല്ലിക്ക പൂത്തു പോകാന്‍ സാധ്യത ഉണ്ട് ...പിന്നെ എന്നെ പറഞ്ഞേക്കരുത് )

പിന്നീട് ഒരു പാത്രത്തില്‍ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതില്‍, ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക് , കറിവേപ്പില എല്ലാം ഇട്ടു വഴറ്റി അതില്‍ ഈ കറുപ്പിച്ച നെല്ലിക്ക ഇട്ടു ഇളക്കി എടുക്കുക ....

നാരങ്ങാക്കറി (വടുകപ്പുളിയൻ)




ഓണസദ്യക്ക് വിളമ്പാനുള്ള നാരങ്ങ കറി എളുപ്പത്തിൽ ഉണ്ടാക്കി, വിധം ഇവിടെ ഷയർ ചെയ്യുന്നു.

ആവശ്യം വേണ്ടത്:~
വടുകപ്പുളിയൻ നാരങ്ങ - 1
പച്ചമുളക് - 10- 12 എണ്ണം
വാളൻ പുളി - ഒരു ചെറിയ ഉരുള വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത്(അരിച്ചെടുക്കുക)
നല്ലെണ്ണ - 1/2 കപ്പ്‌, കടുക് - 1 സ്പൂണ്‍
കായപ്പൊടി - ഒരു നുള്ള് , ഉലുവാപ്പൊടി ഒരു നുള്ള് , മഞ്ഞൾപ്പൊടി - 1/4 tsp
അച്ചാറു പൊടി - 2 tsp

പാചകരീതി:~
1) നാരങ്ങ രണ്ടറ്റത്തും മുറിച്ചു കുറേശ്ശെ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. ഇതിൽ കുറച്ചു ഉപ്പും മഞ്ഞളും ഇട്ടു വെയ്ക്കുക.
2) പച്ചമുളക് വട്ടത്തിൽ അരിഞ്ഞു വെയ്ക്കുക.
3) ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അരിഞ്ഞു വെച്ച പച്ചമുളക് കഷ്ണങ്ങൾ ചേർത്ത് കഴിഞ്ഞ് ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്തിളക്കുക.
4) ഇതിലേക്ക് നാരങ്ങകഷ്ണങ്ങളിട്ട് ഇളക്കുക. കഷ്ണങ്ങൾ ചെറുതായി മൂത്ത് വരുമ്പോൾ പുളി പിഴിഞ്ഞത് ചേർക്കുക.
5) ഒന്ന് തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി അച്ചാർ പൊടി ചേർത്തിളക്കുക.
ഉപ്പു ആവശ്യമെങ്കിൽ ചേർക്കുക. എളുപ്പത്തിൽ ഒരു നാരങ്ങാ കറി തയ്യാർ.
(* ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ച് കുറച്ചു ദിവസ്സം കൂടി ഉപയോഗിക്കാം).
 
L

തേങ്ങാ ചമ്മന്ദി





1. തേങ്ങാ നേര്‍മ്മയായി ചിരണ്ടിയത് – 2 കപ്പ്
2. വറ്റല്‍ മുളക് – രണ്ട് എണ്ണം
3. ഇഞ്ചി – ഒരു കഷണം (ചെറുത്)
ചുവന്നുള്ളി – രണ്ട് എണ്ണം
4. വെളിച്ചെണ്ണ – രണ്ടു വലിയ സ് പൂണ്‍
5. കടുക് – ഒരു ചെറിയ സ് പൂണ്‍
6. ചുവന്നുള്ളി അരിഞ്ഞത്
– ഒരു ചെറിയ സ് പൂണ്‍
7. വറ്റല്‍ മുളക് – നാല് എണ്ണം
5. കറിവേപ്പില – പാകത്തിന്

രണ്ടാമത്തെ സാധനങ്ങള്‍ കല്ലില്‍ വെച്ച് അരയ്ക്കുക. അതിനു ശേഷം തേങ്ങാ ചിരണ്ടിയതും കൂട്ടി അരച്ചെടുക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, കടുക് ഇട്ട് മൂപ്പിക്കുക. അതിനുശേഷം, ചുവന്നുള്ളി, വറ്റള്‍ മുളക് (മുറിച്ചത് ) കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂപ്പിച്ച് ചമ്മന്തിയില്‍ ചേര്‍ക്കുക.

കുറിപ്പ്: അരച്ചെടുത്ത മേല്‍ പറഞ്ഞവ ആവശ്യമുള്ള പുളി വെള്ളത്തില്‍ കലക്കി പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇത് ദോശ, ഇഡലി, ഇവചേര്‍ത്ത് ഉപയോഗിക്കാം.

ചെമ്മീന്‍ അച്ചാര്‍





നോണ്‍ വെജ് അച്ചാറുകളില്‍ അല്പം മുന്പന്തിയിലാണ് ചെമ്മീന്‍ അച്ചാറിന്റെ സ്ഥാനം.ചെറിയ ചെമ്മീന്‍ ആണ് അച്ചാര്‍ ഇടാന്‍ ഏറ്റവും നല്ലത്.വലുത് ആണെങ്കില്‍ മുറിച്ചു ഇടുന്നത് നല്ലതായിരിക്കും.

വേണ്ട സാധനങ്ങള്‍ :

ചെമ്മീന്‍ - 1 കിലോ
കാശ്മീരി മുളക് പൊടി - 3 tbsp
മഞ്ഞള്‍ പൊടി - ½ tsp
കുരുമുളക് പൊടി - ¼ tsp
ഇഞ്ചി - രണ്ട്‌ തുണ്ടം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി - ½ കപ്പ്
പച്ചമുളക് - 4
കായം - 1 tsp
ഉലുവ - 1tsp
വിനാഗിരി - ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ
ഉപ്പു - പാകത്തിന്

തയ്യാറാക്കുന്ന വിധം :

ചെമ്മീന്‍ നല്ല പോലെ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.( ഇതിനായി അല്പം മുളക് പൊടി വേറെ എടുത്തു കൊള്ളൂ ) എന്നിട്ട് ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നല്ല പോലെ വറുത്തെടുക്കണം(ഇങ്ങനെ ചെയ്താലേ ഇതിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)
വറുത്ത ചെമ്മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക . ചെമ്മീന്‍ വറുത്ത പാത്രത്തില്‍ തന്നെ കടുകും കറിവേപ്പിലയും താളിയ്ക്കുക അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും കായവും ചേര്ത്ത്പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കുക.. വറത്ത ചെമ്മീനും ഉപ്പും ചേര്ത്ത് നന്നായി ഇളക്കാം. അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അലപം വിനാഗിരി ചെറുതായി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ചെമ്മീന്‍ അച്ചാര്‍ തയ്യാറ്.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.

(കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.വെള്ളം ചേര്ക്കാതെ അല്പം പുരണ്ടു ഇരിക്കുന്നതാണ് നല്ലത് .
ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപഗോഗിക്കുന്നതാകും നല്ലത്,. ഡ്രൈ ആയ ചെമ്മീന്‍ വിനാഗിരിയില്‍ കിടന്നു
ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ
ചെമ്മീന്‍ കഷണങ്ങളായി മുറിച്ചു ഇടണമെങ്കില്‍ അങ്ങനെ ചെയ്യാം.
പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്..
അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്....ചെമ്മീന്‍ അച്ചാറിനു അല്പം എരിവു വേണം .ഗ്ലാസ്സ് ജാറില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നന്ന്.)

ചുവന്ന മുളക് അച്ചാര്‍





മുളക് അച്ചാര്‍


ഇതാ ഉണ്ടാക്കുന്ന വിധം:

മുളക് കഴുകി തുണികൊണ്ട് തുടച്ചെടുത്തത് : 1/2 കിലോ
പെരുംജീരകം : 2 ടീ സ്പൂണ്‍
ഉലുവ : 1ടീ സ്പൂണ്‍
മല്ലിപ്പൊടി : 1 1/2 ടീ സ്പൂണ്‍
മുളക് പൊടി : 2 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 3/4 ടീ സ്പൂണ്‍
എണ്ണ : 2 ടേബിള്‍ സ്പൂണ്‍
പുളി : 1 ഇടത്തരം നെല്ലിക്ക വലിപ്പത്തില്‍
ആംചൂര്‍ (മാങ്ങാപ്പൊടി) : 2 ടീ സ്പൂണ്‍
(പായ്ക്കറ്റില്‍ വാങ്ങാന്‍ കിട്ടും)
ഉപ്പ് : ആവശ്യത്തിന്


പെരുംജീരകവും ഉലുവയും ചതച്ചു വയ്ക്കുക. പൊടിഞ്ഞു പോകരുത്. മുളക് അറ്റം രണ്ടായി പിളര്‍ന്ന് വയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പെരുംജീരകം ഉലുവ എന്നിവ വഴറ്റുക. പച്ച മണം മാറിയാല്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആംചൂര്‍ എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് പുളിപിഴിഞ്ഞതും കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതില്‍ മുളക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുളക് വെന്തു കുഴയാതെ ശ്രദ്ധിക്കണം.

അന്നു തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ്. രണ്ടാഴ്ച കേടുകൂടാതെ ഇരിക്കും. ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം.

കുമ്പളങ്ങ ചമ്മന്തി





ചോറിന്റെ കൂടെയോ..ദോശ യുടെ കൂടെയോ ഒക്കെ കഴിക്കാവുന്ന ഒരു നല്ല ചമ്മന്തിയാണിത് ....തെലുങ്കര്‍ മിക്ക പച്ചക്കറികള്‍ വച്ചും ഇതുപോലെ ചമ്മന്തി ഉണ്ടാക്കാറുണ്ട്...കുറച്ചുകാലം ആന്ധ്രായില്‍ വസിച്ചതുകൊന്ദ് ഒട്ടുമിക്ക ആന്ധ്ര സ്പെഷ്യല്‍ ചമ്മന്തികളും കഴിക്കാന്‍ പറ്റിയിട്ടുണ്ട്..അതില്‍ ചിലത് കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു...ഈ ചമ്മന്തി എങ്ങനെയാണ് ചെയുന്നതെന്ന് നോക്കാം....

ചേരുവകള്‍ :--...

കുമ്പളങ്ങ-ഇരുന്നൂറു ഗ്രാം 
വറ്റല്‍ മുളക്-എട്ട്-പത്തെണ്ണം
പുളി-ഒരു ചെറു നെല്ലിക്ക വലുപ്പം
വെളുത്തുള്ളി-അഞ്ചു അല്ലി 
ജീരകം-അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
മല്ലിയില-കുറച്ചു 
എണ്ണ-രണ്ടു ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു 

താളിക്കാന്‍ ആവശ്യമായവ :-

എണ്ണ -ഒരു ടീസ്പൂണ്‍
കടുക്-കാല്‍ ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-അര ടീസ്പൂണ്‍
കറിവേപ്പില-കുറച്ച്

ചെയേണ്ട വിധം :--

കുമ്പളങ്ങ തോല് ചെത്തി ചെറിയ കഷ്ണങ്ങളാക്കുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ വറ്റല്‍ മുളക് ഇട്ടു വഴറ്റി എടുക്കുക.അതെ എണ്ണയിലേക്ക് കുമ്പളങ്ങ കഷ്ണങ്ങള്‍ ഇട്ടു വഴറ്റുക.തണുക്കുമ്പോള്‍ മറ്റു ചേരുവകളും ചേര്‍ത്ത് മയത്തില്‍ അരക്കുക.പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക..അതിലേക്കു ഉഴുന്നുപരിപ്പും കറിവേപ്പിലയും ഇട്ടു വഴറ്റി ഈ താളിപ്പ് ചമ്മന്തിയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക....ചൂട് ചോറിനൊപ്പം വിളമ്പാം 

ഉപ്പിലിട്ട മാങ്ങാ ചമന്തി




ഉപ്പിലിട്ട മാങ്ങാ, ഇഞ്ചി, വെളുത്തുള്ളി, വലിയ ഉള്ളി (ചെറിയ ഉള്ളി ഉണ്ടെങ്കിൽ അതാണ് നല്ലത്) കറിവേപ്പില, തേങ്ങ, പച്ചമുളക് ഇവയെല്ലാം കുടി അരപ്പ് കല്ലിലോ മ്മീക്സീ യിലോ അരച്ച് എടുക്കുക. അധികം അരയരുത്. ഉപ്പു അവസ്യമാനെങ്കിൽ നോക്കി ഇടുക . ഇനി കുറച്ചു വെളിച്ചന്ന ചൂടാക്കി അതിലേക്കു കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്തു ഇടുക . ചമന്തി തെയ്യാർ .

ഉണക്ക ചെമ്മീന്‍ ചമ്മന്തി






ചേരുവകള്‍:

ഉണക്ക ചെമ്മീന്‍ - അര കപ്പ്‌
തേങ്ങ തിരുമ്മിയത്‌ - ഒരു കപ്പ്‌
ഇഞ്ചി - 1 ചെറിയ കഷ്ണം
ചുവന്നുള്ളി - 3-4
ഉണക്ക മുളക് - 5 -6
കറി വേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്‌
വാളന്‍ പുളി - ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം:

ചെമ്മീന് തലയും വാലും കളഞ്ഞു വൃത്തിയാക്കി ചെറിയ തീയില്‍ വറുതെടുത്തു മാറ്റി വെയ്ക്കുക .ഇതിന്റെ കൂടെ ഉണക്ക മുളകും ചേര്ത്ത് ചൂടാക്കാം .തണുക്കാന്‍ വെക്കുക.
തണുത്തതിനു ശേഷം ചെമ്മീനും ഉണക്ക മുളകും തേങ്ങയും,ഇഞ്ചിയും, ഉള്ളിയും ,കറിവേപ്പിലയും ,ഉപ്പും , ,പുളിയും കൂടെ ചേര്ത്തു മിക്സിയില്‍ അരച്ച് ഉരുട്ടിയെടുക്കുക.സ്വാദിഷ്ടമായ ചമ്മന്തി തയ്യാര്‍....

ഇൻസ്റ്റന്റ് മാങ്ങ അച്ചാർ




ചേരുവകള്‍:

പച്ച മാങ്ങ - 2 എണ്ണം
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്

വറുത്തിടാൻ ആവശ്യമായവ:
കടുക് - 1 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - 2
ഉലുവാപ്പൊടി -1/4 ടീസ്പൂണ്‍
കായപ്പൊടി - 1/2 ടീസ്പൂണ്‍
കറി വേപ്പില - 2 തണ്ട്
നല്ലെണ്ണ - 3 ടേബിള്‍ സ്പൂണ്‍

ചെയ്യേണ്ട വിധം :

1. മാങ്ങാ നന്നായി കഴുകി ചെറിയ ചതുര കഷണങ്ങളായി അരിയുക.

2.ഒരു ബൌളില്‍ മഞ്ഞള്‍പൊടിയും, മുളക് പൊടിയും ഉപ്പും കൂടി മിക്സ് ചെയ്യുക.

3.അരിഞ്ഞു വെച്ചിരിയ്ക്കുന്ന മാങ്ങാ കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ത്തു നന്നായി ഇളക്കുക.

4.ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, കറി വേപ്പില ,വറ്റല്‍ മുളക് ഇവ പൊട്ടിയ്ക്കുക, ഇതിലേയ്ക്ക് ഉലുവാപ്പൊടി കായപ്പൊടി എന്നിവ ചേര്‍ത്തു രണ്ടു മിനിട്ട് വഴറ്റുക. ഇനി തീ അണച്ച് ഈ വറുവ് മാങ്ങയിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

അച്ചാര്‍ റെഡി !

ഇലുമ്പൻ പുളി /ചീമ പുളി അച്ചാർ






ഇലുമ്പന്‍ /ചീമപുളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയും.അപ്പോള്‍ ഇത് അച്ചാര്‍ ഇട്ടാലോ ....ഇത് പച്ചയ്ക്കും,ഉണക്കിയും അച്ചാര്‍ ഇടാം.അച്ചാര്‍ ഇട്ടാല്‍ രണ്ടു മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ല,അതിനു മുന്‍പേ തീരും ,എന്താ അതിന്‍റെ ഒരു സ്വാദ് .

അച്ചാര്‍ ഇടാന്‍ ആവശ്യമുള്ളവ :

ഇലുമ്പൻ പുളി - 2 കപ്പ്‌ 
മുളക് പൊടി - 2 ടേബിൾ സ്പൂണ്‍ ( എരിവു അനുസരിച്ച് കൂട്ടാം )
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍ 
കായപൊടി - 1/ 2 ടീ സ്പൂണ്‍ 
പച്ചമുളക് - 3 
ഉലുവപൊടി - 1/ 4 - 1/2 ടീ സ്പൂണ്‍ 
വെള്ളം - 1/ 4 കപ്പ്‌ 

കടുക് താളിയ്ക്കാന്‍ 
കറിവേപ്പില ഒരു കതിര്‍

ഉപ്പ് ആവശ്യത്തിന് 
നല്ലെണ്ണ

തയ്യാറാക്കുന്ന വിധം :

ഇലുമ്പൻ പുളി രണ്ടറ്റവും മുറിച്ചു വൃത്തിയായി കഴുകിയെടുക്കുക. എന്നിട്ട് വട്ടത്തിലോ നീളത്തിലോ മുറിക്കുക. പച്ചമുളകും നീളത്തിൽ കീറിയിടുക. 

ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച്ചൂടായി വരുമ്പോൾ കടുക് താളിച്ച്‌, മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉലുവയും ചേര്‍ത്തു വയട്ടുക,ഇതിലേക്ക് അരിഞ്ഞു വയ്ചിരിക്കുന്ന പുളിയും പച്ചമുളകും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കുക.കാൽ കപ്പ്‌ വെള്ളവും ചേർത്തിളക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്തു അല്പം കായവും ചേര്‍ത്തു ഇളക്കി ആറാൻ വയ്ക്കുക.ഇനി നനവില്ലാത്ത ഒരു കുപ്പിയില്‍ നല്ല പോലെ അടച്ചു സൂക്ഷിക്കാം..സ്വാദിഷ്ടമായ ഇലുമ്പന്‍ പുളി അച്ചാര്‍ തയ്യാര്‍.

ടിപ്സ് : നല്ലെണ്ണ തന്നെ ഉപയോഗിക്കണം.
വിനാഗിരി ചെര്‍ക്കേണ്ടതില്ല.

ആപ്പിൾ അച്ചാർ - Apple Pickle






ആപ്പിൾ - 2
കാശ്മീരി മുളക് പൊടി - 3 tbsp
വെളുത്തുള്ളി - 5
ഉലുവ പൊടി - 1/2 tsp
കായം - 2 നുള്ള്
എണ്ണ - 1 tbsp

1. ആപ്പിൾ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക.
2. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വെളുത്തുള്ളിയും കറി വേപ്പിലയും ചേർക്കുക.
3.ചെറിയ തീയിൽ മുളക് പൊടി ചേർത്ത് ഇളക്കിയ ശേഷം ആപ്പിൾ ചേർക്കുക.ആവശ്യത്തിനു ഉപ്പും,ഉലുവ,കായം ചേർത്ത് 2 മിനിറ്റ് ഇളക്കി ഓഫ്‌ ചെയ്യുക.
4.തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തില അടച്ചു വയ്ക്കുക.ഫ്രിഡ്ജിൽ വച്ച് കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാം.