പച്ച മാങ്ങ - 2 എണ്ണം
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
വറുത്തിടാൻ ആവശ്യമായവ:
കടുക് - 1 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - 2
ഉലുവാപ്പൊടി -1/4 ടീസ്പൂണ്‍
കായപ്പൊടി - 1/2 ടീസ്പൂണ്‍
കറി വേപ്പില - 2 തണ്ട്
നല്ലെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ചെയ്യേണ്ട വിധം :
1. മാങ്ങാ നന്നായി കഴുകി ചെറിയ ചതുര കഷണങ്ങളായി അരിയുക.
2.ഒരു ബൌളില്‍ മഞ്ഞള്‍പൊടിയും, മുളക് പൊടിയും ഉപ്പും കൂടി മിക്സ് ചെയ്യുക.
3.അരിഞ്ഞു വെച്ചിരിയ്ക്കുന്ന മാങ്ങാ കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ത്തു നന്നായി ഇളക്കുക.
4.ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, കറി വേപ്പില ,വറ്റല്‍ മുളക് ഇവ പൊട്ടിയ്ക്കുക, ഇതിലേയ്ക്ക് ഉലുവാപ്പൊടി കായപ്പൊടി എന്നിവ ചേര്‍ത്തു രണ്ടു മിനിട്ട് വഴറ്റുക. ഇനി തീ അണച്ച് ഈ വറുവ് മാങ്ങയിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
അച്ചാര്‍ റെഡി !

No comments:
Post a Comment